Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taking Possession

Thiruvananthapuram

പ്ര​മാ​ണം കൈ​വ​ശ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​വ​ര്‍ പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: പ്ര​മാ​ണ​ങ്ങ​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​വ​രെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് പി​ടി​കൂ​ടി. ക​ന്യാ​കു​മാ​രി മാ​ര്‍​ത്താ​ണ്ഡം തി​രു​വ​റ്റൂ​ര്‍ നെ​ടി​യ​വി​ള ഹൗ​സി​ല്‍ ബ്രൈ​റ്റ് യേ​ശു​ദാ​സ് (50), മ​ണി​പ്പൂ​ര്‍ യു​ഖ്രൂ​ള്‍ ജി​ല്ല​യി​ലെ ജാ​നി​ന്‍​ഖ്വി (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ​സ്തു വി​ല​യ്ക്ക് വാ​ങ്ങാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് നെ​യ്യാ​റ്റി​ന്‍​ക​ര, പാ​ലോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രി​ല്‍നി​ന്നു ആ​ധാ​രം കൈ​വ​ശ​പ്പെ​ടു​ത്തു​ക​യും തു​ട​ര്‍​ന്ന് കെ​എ​സ്എ​ഫ്ഇ​യി​ല്‍ പ​ണ​യം​വ​ച്ച് വ​ന്‍​തു​ക ത​ട്ടി​യെ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു ഇ​വ​ര്‍.

തി​രു​വ​ന​ന്ത​പു​രം കു​റു​പു​ഴ ചു​ണ്ട​ക്ക​രി​ക്ക​കം സ്വ​ദേ​ശി​നി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ​വും അ​റ​സ്റ്റും. 54 സെന്‍റ് വസ്തു 70 ല​ക്ഷം രൂ​പ​യ്ക്ക് വാ​ങ്ങി​ക്കൊ​ള്ളാ​മെ​ന്നു പ​റ​ഞ്ഞ് ഇ​വ​രെ വി​ശ്വ​സി​പ്പി​ച്ച പ്ര​തി​ക​ള്‍, അ​സ​ല്‍ പ്ര​മാ​ണം 2024 ജ​നു​വ​രി​യി​ല്‍ വാ​ങ്ങി​വ​ച്ചു.

പി​ന്നീ​ട് കെ​എ​സ്എ​ഫ്ഇ​യി​ല്‍ വാ​യ്പ​യ്ക്കും ചി​ട്ടി​ക്കും ജാ​മ്യം ന​ല്‍​കി 25 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി. 40 ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത വ​രു​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഇ​രു​വ​ര്‍​ക്കു​മെ​തി​രേ സ​മാ​ന​മാ​യ കേ​സു​ക​ളു​ണ്ട്. ഒ​ളി​വി​ല്‍​ക്ക​ഴി​ഞ്ഞു​വ​ന്ന ഇ​രു​വ​രെ​യും ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​ര​ത്തു​നി​ന്നാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Up